ഒമാനിൽ നിന്ന് വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള 99 ശതമാനം തീർത്ഥാടകരും യാത്രയുടെ മുന്നൊരുക്കങ്ങൾ പൂർത്തി ആക്കി

ഒമാൻ : ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ അപേക്ഷിച്ച തീർത്ഥാടകരുടെ എണ്ണം (ഹിജ്റ 1444) 13,855 തീർത്ഥാടകരാണ്. 99 ശതമാനം പേർ വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ എല്ലാ യാത്രാ ആവശ്യങ്ങളും പൂർത്തിയാക്കിയതായും , 1% തീർഥാടകർ മെഡിക്കൽ പരിശോധനയ്ക്ക് വിധേയറാക്കിയതായും അധികൃതർ വ്യക്തമാക്കി .ഇത് സംബന്ധിച്ചു ഒമാനി ഹജ്ജ് മിഷന്റെ തലവനായ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് ഡയറക്ടർ ജനറൽ സുൽത്താൻ സെയ്ദ് അൽ ഹിനായ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.