പൊതുമാപ്പ്, കോവിഡ്: ഐ.സി.എഫ് വളൻറിയർമാർ സേവനരംഗത്ത്​

പൊതുമാപ്പ്​ രജിസ്​ട്രേഷന്​ ഹെൽപ്​ ഡെസ്​ക്​ സ്ഥാപിച്ച ​ ICF വളൻറിയർമാർ

കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടവർക്ക് ഹെൽപ്​ ഡെസ്ക് സ്ഥാപിച്ചും കോവിഡ് ദുരിതത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിച്ചും ഐ.സി.എഫ്​, ആർ.എസ്.സി വളൻറിയർമാർ. ഒൗട്ട്​പാസിനായി ഐ.സി.എഫ്​ വളൻറിയർമാർ മുഖേന ആയിരത്തോളം അ​​പേക്ഷകൾ സ്വീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.വീട്ടുനിരീക്ഷണവും ലോക്ഡൗണും കാരണം നിസ്സഹായരായ നിത്യരോഗികൾക്ക് മരുന്നുകൾ എത്തിച്ചുകൊടുക്കുക, രോഗികൾക്കും മാനസികമായി പ്രയാസപ്പെടുന്നവർക്കും നാട്ടിലും ഗൾഫിലുമുള്ള ഡോക്ടർമാരെ ഉപയോഗപ്പെടുത്തി മെഡിക്കൽ കൗൺസലിങ്​ നൽകുക എന്നിവ നടക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആയിരത്തോളം ആളുകൾക്ക് ഭക്ഷണക്കിറ്റും മരുന്നുകളും എത്തിച്ചിട്ടുണ്ട്. പൂർണ ലോക്ഡൗണിലായ ജലീബ്, മഹ്ബൂല മേഖലകളിൽ ആയിരത്തോളം പേർക്ക് സഹായങ്ങൾ എത്തിച്ചു. കൂടാതെ നൂറിൽപരം രോഗികൾക്ക് മെഡിക്കൽ കൗൺസലിങ്​ നൽകാനും സാധിച്ചതായി ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.