കോ​വി​ഡ്​ ബാ​ധി​ത​ർ നോമ്പെടുക്കേണ്ടതില്ല –അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി

മ​സ്​​ക​ത്ത്​: കോ​വി​ഡ്​-19 ബാ​ധി​ച്ച​വ​ർ നോമ്പെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഒ​മാ​ൻ അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി ശൈ​ഖ്​ ക​ഹ്​​ലാ​ൻ അ​ൽ ഖാ​റൂ​സി. കോ​വി​ഡ്​ മ​ഹാ​മാ​രി​യും മ​റ്റ്​ അ​സു​ഖ​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ നോമ്പെടുക്കുന്നത് സം​ബ​ന്ധി​ച്ച്​ ​ഡോക്​​ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം തേ​ട​ണ​മെ​ന്ന്​ അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഡോ​ക്​​ട​ർ​മാ​ർ നോമ്പെടു​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ച​വ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ത്​ ചെ​യ്യ​രു​ത്. ഇ​തോ​ടൊ​പ്പം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ​നോമ്പെടു​ക്കു​ന്ന​ത്​ വ​ഴി അ​സു​ഖ ബാ​ധി​ത​ർ ആ​കു​മെ​ന്ന ചി​ന്ത​യും മാ​റ്റി​വെ​ക്ക​ണം. ആ​രോ​ഗ്യ​വാ​ന്മാ​രാ​യ മ​നു​ഷ്യ​ർ നോമ്പെടു​ക്കാ​തി​രി​ക്കു​ന്ന​ത്​ തെ​റ്റാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി പ​റ​ഞ്ഞു. നോമ്പെടു​ക്കു​ന്ന​ത്​ ശ​രീ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യോ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ക്കു​ക​യോ ഇ​ല്ല. ആ​രോ​ഗ്യ​വ​ന്മാ​രാ​യ മ​നു​ഷ്യ​ർ പ​തി​വാ​യി നോമ്പെടു​ക്കു​ന്ന​ത്​ അ​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കും. അ​സു​ഖം​മൂ​ലം നോമ്പെടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത്​ പി​ന്നീ​ട്​ പി​ടി​ച്ചു​വീ​ട്ടി​യാ​ൽ മ​തി​യാ​കും. മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ റ​മ​ദാ​ൻ വ്ര​തം സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക മ​ത​വി​ധി​ക​ൾ ഇ​ല്ലെ​ന്നും അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി അ​റി​യി​ച്ചു. പ്രാ​ർ​ഥ​ന​ക​ൾ വീ​ടു​ക​ളി​ൽ നി​ർ​വ​ഹി​ക്ക​ണമെന്നും അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി അ​റി​യി​ച്ചു