യുഎഇയിൽ ഒരാളും വിദേശിയല്ല, ഒരു കുടുംബം; ഹൃദയം തൊട്ട് ഷെയ്ഖ് ഹാംദാന്റെ കുറിപ്പ്

ദുബായ് : ദുബായ് മലയാളികളുടെ ഭാഗ്യമണ്ണാണെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ സംഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.യുഎഇയിൽ നമ്മൾ ഒരു കുടുംബമാണ്. ഒരാളും വിദേശിയല്ല എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവച്ച ഈ സംഭവം പ്രവാസികൾക്ക് പകരുന്നത് സമാനതകളില്ലാത്ത ആശ്വാസമാണ്.അസുഖ ബാധിതനായ പിതാവുമായി എത്തിയപ്പോൾ സാം ദന്നൗറ എന്ന വ്യക്തിക്കുണ്ടായ അനുഭവമാണ് ഷെയ്ഖ് ഹംദാൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ശ്വാസതടസമുള്ള 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സാം ദന്നൗറ സഹായം തേടി. അവർ ജമാൽ എന്നുപേരുള്ള ഒരു നല്ല മനുഷ്യനെ സഹായത്തിന് അയച്ചു. അദ്ദേഹം എന്റെ പിതാവിന് വേണ്ടി വേഗം ഒരു സിലിണ്ടർ സംഘടിപ്പിച്ചു. എന്നിട്ട് അതിൽ ഓക്സിജൻ നിറച്ച് കൊണ്ടുതന്നു. വേണ്ടതെല്ലാം ചെയ്തു. നന്ദി പറയാൻ ഒരുങ്ങിയപ്പോൾ ജമാൽ പറഞ്ഞു. നിങ്ങൾ ഇവിടെ വിദേശിയല്ല. ഇത് നിങ്ങളുടെ വീടാണ്. നിങ്ങളുടെ പിതാവ് എന്റെ പിതാവ് കൂടിയാണ്.. അവിടെ നിന്ന് മടങ്ങിയ ശേഷവും പിതാവിന്റെ സുഖവിവരങ്ങൾ ജമാൽ അന്വേഷിച്ചു. എന്തു സഹായം വേണമെങ്കിലും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയം തൊട്ട് സാം കുറിച്ചു. അനുഭവം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നതിങ്ങനെ. ഒരു മനുഷ്യൻ എങ്ങനെയാവണം എന്നാണ് ദുബായ് പഠിപ്പിക്കുന്നത്. ഈ രാഷ്ട്രം എങ്ങനെയാണ് ഉണ്ടായത് എന്ന് ഞങ്ങൾ പഠിക്കുന്നു. ഈ പ്രതിസന്ധിയുടെ സമയത്താണ് അത് യഥാർത്ഥ വീര്യം കാണിക്കുന്നത്. ജമാലിനും ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറ്റിക്കും നന്ദി അദ്ദേഹം കുറിച്ചു. ഈ അനുഭവമാണ്