തിരുവനന്തപുരം : ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ. മൃതദേഹം വഴുതക്കാട് ത്രയംബകയിൽ. 25 ചെറുകഥകൾ എഴുതിയിട്ടുണ്ട്. ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു. മാർ ഇവായിനിയോസ് കോളജിൽനിന്ന് ഡിഗ്രിയും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്ന് പിജിയും നേടി. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാളാണ് ആദ്യ സിനിമ. 25 ചെറുകഥകൾ എഴുതിയിട്ടുണ്ട്. മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദർ, വിഷ്ണു ലോകം, സർഗം, കമ്മിഷണർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൾ മിനിയുടെയും നാടക ലോകത്തെ കുലപതികളിൽ ഒരാളായ ടി.എൻ. ഗോപിനാഥൻ നായരുടെയും മകനാണു രവീന്ദ്രനാഥനെന്ന രവി വള്ളത്തോൾ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം വിദേശത്തും ദൂരദർശന്റെ വാർത്താ വിഭാഗത്തിലും ജോലി നോക്കവെയാണു ‘വൈതരണി’ എന്ന തന്റെ സീരിയലിൽ അഭിനയിക്കാൻ പി. ഭാസ്കരൻ ക്ഷണിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദർ, വിഷ്ണു ലോകം, സർഗം, കമ്മിഷണർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി.