അ​ടു​ത്ത ഒന്നര മാസം നി​ർ​ണാ​യ​കം –ഒമാൻ ആ​രോ​ഗ്യ​മ​ന്ത്രി


മ​സ്​​ക​റ്റ് : രാ​ജ്യ​ത്തെ കോ​വി​ഡ്​​വ്യാ​പ​നം കു​റ​ക്കാ​ൻനുള്ള തീവ്ര പരിശ്രമത്തിലാണെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബിൻ ഉബൈദ് അൽ സഈദി. ഇ​തു​വ​രെ രാ​ജ്യം രോ​ഗ​ബാ​ധ​യു​ടെ പാ​ര​മ്യ​ത​യി​ൽ എ​ത്തി​യി​ട്ടി​ല്ല. അ​ടു​ത്ത ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ നിലയിലേക്ക് ​എത്തനാണ് സാദ്ധ്യത. തു​ട​ർ​ന്ന്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. രോഗവ്യാ​പ​നം ത​ട​യാ​ൻ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ ആ​റ്​ ആ​ഴ്​​ച​ക്കു​ള്ളി​ൽ ഫ​ലം കാ​ണു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തു​വ​രെ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളി​ൽ സം​തൃ​പ്​​ത​നാണെന്നും അദ്ദേഹം പറഞ്ഞു . സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ കോ​വി​ഡ്​ കു​തി​ച്ചു​യ​രാ​തി​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ന്​ ന​ന്ദി പ​റ​യു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മു​ൻ​നി​ര​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ​യേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും രോ​ഗ മു​ക്​​ത​രാ​യി​ട്ടു​ണ്ട് ഉണ്ടെന്നും അഭിമുഖത്തിൽ പറഞ്ഞു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഊഹാപോഹങ്ങളും , കിംവദന്തികളും വ്യാ​ജ​വാ​ർ​ത്ത​ക​ളും കു​റ​ക്കാ​ൻ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്റെനടപടികളും ,സ​മൂ​ഹ​ത്തി​ൽ ശു​ഭാ​പ്​​തി പ​ക​രു​ന്ന​തി​നും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളും പാ​ടി​ല്ലെ​ന്നും ഡോ. ​അ​ഹ​മ്മ​ദ്​ ബിൻ ഉബൈദ് അൽ സഈദി ഒമാൻ ടി.വി ക്കുനൽകിയ പ്രതേക അഭിമുഖത്തിൽ പറഞ്ഞു.