മ​വേ​ല പ​ച്ച​ക്ക​റി മാർക്കറ്റ് നാളെമുതൽ തുറക്കും ; മാസ്​കും കൈ​യു​റ​യും ധ​രി​ക്ക​ണം

മ​സ്​​ക​റ്റ് : മ​വേ​ല സെ​ൻ​ട്ര​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ബു​ധ​നാ​ഴ്​​ച ചി​ല്ല​റ വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ പു​റ​ത്തു​വി​ട്ടു. ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി എ​ട്ടു​മ​ണി​വ​രെ​യാ​യി​രി​ക്കും ചി​ല്ല​റ വി​ൽ​പ​ന വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ക. എന്നാൽ ഹോ​ൾ​സെ​യി​ൽ വി​ൽ​പ​ന പു​ല​ർ​ച്ച നാ​ലു​മു​ത​ൽ ഉ​ച്ച​ക്ക്​ 11വ​രെ ആ​യി​രി​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക്കും ശു​ചീ​ക​ര​ണ​ത്തി​നും രോ​ഗാ​ണു​മു​ക്​​ത​മാ​ക്ക​ൽ ന​ട​പ​ടി​ക​ൾക്കുമായി വെള്ളിയാഴ്ച മാർക്കറ്റ് പൂർണമായും അടച്ചിടും.സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാസ്കും, ഗ്ലൗസും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന്​ ന​ഗ​ര​സ​ഭ​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ല്ലാ​ത്ത​വ​രെ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കി​ല്ല. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. 370 കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യാ​ൻ മാ​ർ​ക്ക​റ്റിന്റെ പ​ടി​ഞ്ഞാ​റ് ഭാഗത്തു സൗകര്യം ഒരുക്കിയിട്ടുണ്ട് .വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ന്​ അ​ടു​ത്തേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നാ​യി സൗ​ജ​ന്യ ട്രോ​ളി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ർ​ട്ട​ർ​മാ​രു​ടെ സേ​വ​നം നി​ശ്ചി​ത നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.