ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു

ഡോ . അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ

മസ്കറ്റ്: ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ പറഞു, ഇതിൽ 70 ശതമാനം പേർക്കും പരിശോധനക്കെത്തിയ രോഗികളിൽ നിന്നല്ല പകർന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 40,000 പേരിൽ കൊവിഡ് -19 പരിശോധന നടത്തിയതായും രാജ്യത്തെ വിവിധ ആശുപത്രികളിലായി കൊവിഡ് വൈറസ് ബാധിതരായ 65 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും 16 തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രി പറഞ്ഞു. ഒമാന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തു ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമാനിൽ രോഗികളുടെ എണ്ണം ഉച്ചസ്ഥായിൽ എത്തുന്നത് എപ്പോഴാണെന്ന് കണ്ടുപിടിക്കുക പ്രയാസമാണ് , രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കാൻ സാധ്യത ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.