ബഹ്‌റൈൻ : താമസ സ്ഥലത്തു വാടക കുടിശിക ആയതിനെ തുടർന്ന് പാർക്കിൽ താമസമാക്കിയ ആന്ധ്ര സ്വദേശിക്ക് സഹായവുമായി ഐ ഓ സി യും ബി കെ എസ് എഫും രംഗത്തെത്തി . മനാമയിലെ അൽ ഹംറ സിനിമാ തിയേറ്ററിൻ്റെ മുൻവശമുള്ള പാർക്കിൽ ആന്ധ്ര സ്വദേശിആയ ബാബു തിക്കാലയാണ് കഴിഞ്ഞ നാലു ദിവസമായി ഭക്ഷണംപോലും ഇല്ലാതെ ദുരിതപൂർണമായ ജീവിതം നയിച്ചത് .വിഷയം സാമൂഹ്യ പ്രവർത്തകൻ ആയ ഷിജുവിൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് BKSF ഹെൽപ്പ് ലൈൻ ടീം അംഗങ്ങളായ അമൽദേവിനെയും മണികുട്ടനെയും വിവരം ധരിപ്പിച്ചു അതിനെ തുടർന്ന് BKSF രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായി നേരിട്ട് ബാബു വിന്റെ അടുക്കൽ എത്തുകയും വിവരങ്ങൾ ആരായുകയും ചെയ്തു . നിരവധി പേർ താമസിക്കുന്ന റൂമിലാണ് താമസിക്കുന്നതെന്നും വാടക കൊടുക്കാത്തതിനാൽ റൂമിൽ നിന്ന് പുറത്താക്കിയപ്പോൾ കോറോണ കാലമായതിനാൽ കേറി കിടക്കാൻ മറ്റൊരു ഇടമില്ലാത്തതിനാൽ ഗാർഡനിൽ അഭയം പ്രാപിച്ചതാണന്നും വിശപ്പടക്കിയിട്ട് ദിവസങ്ങളായി എന്നും ബാബു പറഞ്ഞു .ഹിസ് ഹൈനസ് ശൈഖ് ഖാലിദ്
രക്ഷാധികാരിയായ KHK ഹീറോ ഫൗണ്ടേഷൻ വൈസ് പ്രസിഡൻറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡൻ്റുമായ മുഹമ്മത് മൺസൂറും സ്ഥലത്തെത്തിയിരുന്നു .അദ്ദേഹം വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ വർഗീസ് കുര്യനെ ഫോണിൽ ബന്ധപ്പെടുകയും ബാബുവിനെ ഹോസ്പിറ്റലിൽ എത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ നൽകി . കഴിഞ്ഞ ഒരു വർഷക്കാലമായി വിസ ഇല്ലാത്ത ബാബുവിന് വിമാന സർവീസ് തുടങ്ങിയാൽ എംബസി മുഖേന നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ഐഒസി ബി കെ എസ് എഫ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു