മസ്കറ്റ് : ഈദുൽ ഫിത്തർ പ്രമാണിച്ചു ഓസ്ട്രേലിയയിൽനിന്ന് പതിനായിരത്തോളം ആടുകളെ ഒമാനിൽ എത്തിച്ചു.കപ്പൽമാർഗം മാണ് ആടുകളെയാണ് കൊണ്ടുവന്നത്. പെരുന്നാൾ അടുക്കുന്ന സാഹചര്യത്തിൽ മാംസ ഉപയോഗം വർധിക്കാൻ ഇടയുള്ളതിനാൽ മാംസ ലഭ്യത ഉപ്പാക്കാനാണ് ആടുകളെ ഇറക്കുമതി ചെയ്തത് . എല്ലാവർഷവും വലിയ പെരുന്നാളിനും, ചെറിയ പെരുന്നാളിനും ഇതുപോലെ ആടുകളെ ഇറക്കുമതി ചെയ്യുന്നുണ്ട് . പ്രധാനമായും ഓസ്‌ട്രേലിയ സോമാലിയ , പാകിസ്ഥാൻ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ആടുകളെ ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആടുകളെ രോഗമില്ലെന്ന് ഉറപ്പാക്കുന്നതിനായുള്ള വെറ്ററിനറി ക്വാറൻറീൻ നടപടികൾക്ക് വിധേയമാക്കുകയാണെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം വക്താവ് പറഞ്ഞു.