മനാമ: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിത്രയിലെ താൽക്കാലിക ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഇൻറൻസീവ് കെയർ യൂനിറ്റ് സജ്ജമാക്കി. 2400 ചതുരശ്ര മീറ്ററിൽ 14 ദിവസം കൊണ്ടാണ് ഐ.സി.യു നിർമിച്ചത്. 152 വെന്റിലേറ്ററുകളോടുകൂടിയ 152 കിടക്കകളാണ് ഇവിടെയുള്ളത്. രോഗികളെ പരിചരിക്കുന്നതിന് 55 ഡോക്ടർമാരും 250 നഴ്സുമാരും ഉണ്ട്.അത്യാധുനിക സംവിധാനങ്ങളുള്ള ലബോറട്ടറിയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് റോയൽ മെഡിക്കൽ സർവിസസ് കമാൻഡൻറ് മേജർ ജനറൽ പ്രഫ. ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ പറഞ്ഞു. സുപ്രീം കൗൺസിൽ ഒാഫ് ഹെൽത്ത് പ്രസിഡൻറ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ താൽക്കാലിക ആശുപത്രിയിലെ ഐ.സി.യു സന്ദർശിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള ബഹ്റൈന്റെ കൂട്ടായ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.