ചിറയിൻകീഴ് സ്വദേശിയെ ദുബായിൽ കാണാനില്ലെന്ന് പരാതി

ദുബായ് : തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബായിൽ യൂറോപ് റെന്റ് എ കാർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളുമായ ദേവകുമാർ ശ്രീധരനെ കഴിഞ്ഞമാസം 28 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ ദുബായ് പൊലീസിൽ പരാതിപ്പെട്ടു.ദുബായ് ദെയ്റ നായിഫ് മുതീന സ്നോവൈറ്റ് കെട്ടിടത്തിലായിരുന്നു മറ്റു നാല് സുഹൃത്തുക്കളോടൊപ്പം താമസം. മിക്കപ്പോഴും രാവിലെ നടക്കാനിറങ്ങാനുള്ള ദേവകുമാർ കാണാതായ ദിവസവും മുറിയിൽ നിന്ന് പുറത്തുപോയിരുന്നതായി കൂടെ താമസിക്കുന്നവർ പറഞ്ഞു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും പേഴ്സും മറ്റും മുറിയിൽ തന്നെയുണ്ടായിരുന്നു. അടുത്തിടെ അൽ നാസർ ലിഷർലാൻ‍ഡിൽ ഡ്രൈവ് ത്രോ കോവി‍ഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 0559172525 (അശോകരാജ്)