ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകണം – എം കെ രാഘവൻ എം. പി.

മനാമ : പ്രവാസലോകത്ത് ജീവിക്കുന്ന ആളുകൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നോർക്ക ഇടപെട്ട് സൗജന്യമായി എത്തിച്ചു നൽകണം എന്ന് കോഴിക്കോട് എം പി എം കെ രാഘവൻ ആവശ്യപ്പെട്ടു,  ഇതു സംബന്ധിച്ചു കേരളാ ഗവൺമെന്റിന് നിവേദനം നൽകി എന്ന്  ബഹ്‌റൈൻ ഒഐസിസി ക്ക് കീഴിൽഉള്ള കോഴിക്കോട് ജില്ലാ കമ്മറ്റി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫ്രൻസിലൂടെ അദ്ദേഹം അറിയിച്ചു. പ്രവാസ ലോകത്ത് പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ ഉള്ള സാധാരണക്കാർ  ഹൃദയ, കിഡ്നി,  കരൾ, ക്യാൻസർ  സംമ്പദ്ധമായ  രോഗങ്ങൾക്ക് ദീഘകാലം കഴിക്കേണ്ട മരുന്നുകൾ നാട്ടിൽനിന്ന് എത്തുന്ന സുഹൃത്തുക്കൾ മുഖേനായാണ് എത്തിച്ചു ഉപയോഗിച്ച്കൊണ്ടിരുന്നത്,  ഫ്ലൈറ്റ് സർവീസ് കൾ ഇല്ലാത്തതിനാൽ അങ്ങനെ മരുന്നുകൾ എത്തിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ഡി എച് എൽ മുഖേന എത്തിക്കുവാൻ സാധിക്കുമെങ്കിലും വളരെ വലിയ തുകയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. ഈ അവസരത്തിൽ ഇങ്ങനെയുള്ള ജീവൻ രക്ഷാ മരുന്നുകൾ നോർക്ക ഡിപ്പാർട്മെന്റ് മുഖേന മരുന്നിന്റെ വില ഉപഭോക്താവ് അടക്കുകയും,  സർവീസ് ചാർജ് സംസ്ഥാന ഗവണ്മെന്റ് വഹിക്കുകയും ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ജോലി നഷ്ടപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ സർക്കാർ ചിലവിൽ നാട്ടിൽ എത്തിക്കണം.  കൂടാതെ പ്രവാസികളായുള്ള കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങികിടക്കുന്ന അവസ്ഥയാണ്, കഴിഞ്ഞ വർഷത്തെ ഫീസ് അടക്കുവാൻ സാധിക്കാത്ത കുട്ടികളുടെ പ്രമോഷൻ തടഞ്ഞു വച്ചിരിക്കുന്നു,  പുതിയ വർഷത്തെ ക്‌ളാസ്സുകൾ ഓൺ ലൈനിൽ തുടങ്ങി  കമ്പ്യുട്ടറോ മറ്റ് അനുബന്ധ ഉപകരണങ്ങളും നെറ്റ് കണക്ഷനും മറ്റും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വാങ്ങുവാൻ സാധിക്കുന്നില്ല. പല ആളുകൾക്കും  താമസിക്കുന്നതിനും,  ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുന്നതിനും  ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഇന്ത്യൻ എംബസികളിൽ ഉള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഉള്ള തുകകൾ വിനിയോഗിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുമെന്നും എം കെ രാഘവൻ എം പി ഒഐസിസി നേതാക്കളെ അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം,  ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം,  ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, സെക്രട്ടറി രവി സോള , ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ, ജില്ലാ നേതാക്കളായ ഷമീം നടുവണ്ണൂർ, സുരേഷ് മണ്ടോടി, പ്രദീപ് മേപ്പയൂർ, സുമേഷ് ആനേരി, രവി പേരാമ്പ്ര, ജാലീസ്, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ശ്രീജിത്ത്‌ പാനായി, റഷീദ് മുയിപ്പോത്തു, ഫൈസൽ പട്ടാടി, പ്രദീപ്‌ മൂടാടി, അനിൽകുമാർ ചളിക്കോട് , നൗഷാദ് കുരുടിവീട്, ഷാഹിർ മാലോൽ എന്നിവർ എം കെ രാഘവൻ എം പി യുമായി നടത്തിയ മീറ്റിങ്ങിൽ പങ്കെടുത്തു.