ഒമാനിലെ 90 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളും വീ​ടു​ക​ളി​ൽ സു​ഖം​പ്രാ​പി​ക്കു​ന്നു

പ്രതീകാത്മക ചിത്രം

മ​സ്ക​റ്റ് : ഒ​മാ​നി​ൽ കോ​വി​ഡ് സു​ഖ​പ്പെ​ട്ട​വ​രി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ വീ​ടു​ക​ളി​ൽ സു​ഖം​പ്രാ​പി​ച്ച​താ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. മൊ​ത്തം രോ​ഗം ബാ​ധി​ച്ച 2568 രോ​ഗി​ക​ളി​ൽ 750 പേ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രു​ന്ന 12 പേ​രാ​ണ് മ​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​തി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ആരോഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഡോ​ക്ട​റാ​യ മ​റി​യം അ​ൽ ഹി​നാ​യ് പ​റ​ഞ്ഞു. നി​ല​വി​ൽ 65 രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 17 പേ​രെ ഇ​ൻ​റ​ൻ​സി​വ് കെ​യ​ർ യൂ​നി​റ്റി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച​തി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നെ​യും വീ​ടു​ക​ളി​ലാ​ണ്​ ചി​കി​ത്സി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം രോ​ഗം സു​ഖ​പ്പെ​ട്ട​തി​ൽ 90 ശ​ത​മാ​ന​വും വീ​ട്ടി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ്. ഗുരുതര രോഗമായുള്ളവർക്ക് കോവിഡ് ബാധിച്ചാൽ അവരെ മാത്രമേ ആശുപത്രി ചികിത്സ നൽകേണ്ട സാഹചര്യം നിലവിൽ ഉള്ളു എന്നും ഡോ​ക്ട​റാ​യ മ​റി​യം അ​ൽ ഹി​നാ​യ് പ​റ​ഞ്ഞു. കോ​വി​ഡ്​ ബാ​ധി​ച്ചെ​ത്തു​ന്ന​വ​രി​ൽ ഹൃ​ദ്രാേ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മ​റ്റ് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​രെ ആണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നത്. നിലവിൽ കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ൾ ഹെ​ൽ​ത്ത് സെന്ററുകളിൽ എ​ത്തു​മ്പാേ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ഹെൽത് ഡെസ്കിൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. അ​തോ​ടൊ​പ്പം രോ​ഗി​യോ​ട് കൈ ​അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ധ​രി​ക്കാ​ൻ സ​ർ​ജി​ക്ക​ൽ മാ​സ്ക് ന​ൽ​കു​ക​യും ചെ​യ്യും. കോ​വി​ഡ്​ ക​ണ്ടെ​ത്തി​യാ​ൽ ഹെ​ൽ​ത്ത് സെന്ററിലെഎെ​സാ​ലേ​ഷ​ൻ മു​റി​യി​ലേ​ക്ക് മാ​റ്റും. രോഗിയുടെ ആരോഗ്യനിലയും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മായും ചി​കി​ത്സ ന​ൽ​കും. പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭ്യ​മാ​വും. രോ​ഗം സ​മൂ​ഹ​ത്തെ​യും സാ​മ്പ​ത്തി​ക വ്യ​വ​സ്ഥി​തി​യെ​യും ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം ഡോ​ക്ട​റാ​യ മ​റി​യം അ​ൽ ഹി​നാ​യ് ഓർമിപ്പിച്ചു.