ബ​ർ​ക്ക​യി​ൽ കനത്ത മഴ വ്യാ​പ​ക നാ​ശം

മസ്കറ്റ് : ‘അ​ൽ ബ​ർ​ക്ക​ത്ത്​’ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി ഒ​മാ​ന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ര​ണ്ടാം ദി​വ​സ​വും ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ മ​ഴ തു​ട​ങ്ങി​യ​ത്. ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ബ​ർ​ക്ക, അ​വാ​ബി, ന​ഖ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ദാ​ഖി​ലി​യ, തെ​ക്ക​ൻ ശ​ർ​ഖി​യ മേ​ഖ​ല​ക​ളി​ലും ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. ബ​ർ​ക്ക​യി​ൽ മഴയിലും ശ​ക്​​ത​മാ​യ കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെ​യും, പാർക്കിംഗ് മേ​ൽ​ക്കൂ​ര​കളും ത​ക​ർ​ന്നു​പോ​യി. ചില ഷോ​റൂ​മു​ക​ളു​ടെ​യും ഒൗ​ട്ട്​​ലെ​റ്റു​ക​ളു​ടെ​യു​മെ​ല്ലാം ബോ​ർ​ഡു​ക​ളും ചി​ല്ലു​ക​ളും ത​ക​ർ​ന്നു​വീ​ണു. ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യു​ള്ള ഈ കാലാവസ്ഥ രണ്ടു ദിവസം കൂടി തുടരും എന്നാണ് പ്രവചനം.