ദുബായ് : വിദ്വേഷമോ വിവേചനമോ വളർത്തും വിധമുള്ള പ്രതികരണങ്ങൾക്കും പ്രവൃത്തികൾക്കും 10 ലക്ഷം ദിർഹം വരെ പിഴയും ചുരുങ്ങിയത് 5 വർഷം തടവും ശിക്ഷയുണ്ടാകുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. രാജ്യം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. ഏവർക്കും നീതിയും തുല്യതയും ഉറപ്പാക്കും. ഓൺലൈൻ ആയോ അല്ലാതെയോ മതവിദ്വേഷം വളർത്തുന്ന പ്രതികരണങ്ങൾക്ക് കർശന നടപടിയുണ്ടാകും. വ്യക്തിപരമായ വിശ്വാസങ്ങൾ പരസ്പരം മാനിക്കണമെന്നും വ്യക്തമാക്കി. വംശീയാധിക്ഷേപം നടത്തിയ കുറ്റത്തിന് സ്വദേശി മാധ്യമപ്രവർത്തകനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.