എല്ലാവരും ക്ഷമയോടെ കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കണം; ഇന്ത്യൻ എംബസി

മസ്​കറ്റ് :ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്​ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഷെഡ്യൂൾ സംബന്ധിച്ച് എംബസിക്ക് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ, മസ്കറ്റിൽ നിന്ന് ഒരു വിമാനം കൊച്ചിയിലേക്കും മറ്റൊരെണ്ണം ചെന്നൈയിലേക്കും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റു എയർപോർട്ടുകൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ ഫ്ലൈറ്റുകൾ ഉണ്ടാകും. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. അടിയന്തിര സാഹചര്യങ്ങൾ കൊണ്ട് യാത്ര ചെയ്യേണ്ട വ്യക്തികൾക്ക് മുൻ‌ഗണന നൽകുന്നു. എല്ലാവരോടും ക്ഷമയോടെ കാത്തിരിക്കാനും കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കാനും ഇന്ത്യൻ എംബസി അഭ്യർത്ഥിക്കുന്നു. ഇതിനകം രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.ഷോർട്ട് ലിസ്റ്റ് ചെയ്ത യാത്രക്കാരുമായി എംബസി അധികൃതർ ബന്ധപ്പെടും. ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് എംബസി സജ്ജമാ ണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു

എംബസിയിൽ ഇനിയും രജിസ്​റ്റർ ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ വിവരങ്ങൾ പൂരിപ്പിച്ച്​ നൽകണം;
https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuF…

എംബസിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് + 968-24695981 ; 80071234 (ടോൾ ഫ്രീ).
cons.muscat@mea.gov.in