കേരളത്തിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി പ്രമുഖ വ്യവസായി ഡോക്ടർ വർഗീസ് കുര്യൻ

ബഹ്‌റൈൻ : കോവിഡ് ദുരിതബാധിതർക്ക് വീണ്ടും ആശ്വാസം ഏകി  അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചിരുന്നു.കോവിഡ് ബാധയെ തുടർന്ന് നിരവധിപേരാണ് ദുരിതമനുഭവിക്കുന്നത്, അവർക്ക് ഒരു കൈതാങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സഹായവുമായി മുന്നോട്ട് വന്നതെന്ന് ഡോ. വർഗീസ് കുര്യൻ പറഞ്ഞു. ബഹറിനിൽ  കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയേണ്ടവരെ പാർപ്പിക്കുന്നതിനും  കമ്പനിയുടെ കീഴിലുള്ള ഹോട്ടലും, എട്ട് കെട്ടിടങ്ങളും സൗജന്യമായി ബഹ്‌റൈൻ സർക്കാരിന് വിട്ട് നൽകിയിരുന്നു. ക്വാറൻറീനിൽ കഴിയുന്നവർക്കായി ഹിദ്ദ് മേഖലയിലെ 253 മുറികലുള്ള എട്ട് കെട്ടിടങ്ങളും നൽകി. രോഗം സ്ഥിരീകരിച്ചവരേ ചികിത്സിക്കാനായി 164 മുറികളുള്ള ജുഫൈറിലെ ഫോർസ്റ്റാർ ഹോട്ടലും ബഹ്‌റൈൻ ആരോഗ്യമന്ത്രലയത്തിന്റെ മേൽനോട്ടത്തിൽ താൽകാലിക ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഈ സൽപ്രവർത്തിയെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് കൂടുതൽ ആളുകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു