ബഹ്റൈൻ കെ എം സി സി യുടെ കൃത്യമായ ഇടപെടൽ അബ്ദുൽ ഗഫൂർ നാട്ടിലേക്ക്..

ബഹ്‌റൈൻ : നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൽ ഗഫൂർ മെയ് 11 ബഹ്റൈനിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടും… കഴിഞ്ഞ മാർച്ച് 28 ന് പുറം വേദനകാരണം നടക്കാൻ കഴിയാതെ പ്രയാസപ്പെട്ട അബ്ദുൽ ഗഫൂർ ആശുപത്രിയിൽ പോകാൻ വേണ്ടി പലരുമായും ബന്ധപ്പെട്ടു എന്നൽ കൊവിഡ് ഭീതി നിറഞ്ഞ സാഹചര്യം ആയതിനാൽ ആരും അതിന് മുതിർന്നില്ല. ആസമയത്താണ് അദ്ദേഹം കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി യുമായി ബന്ധപ്പെടുന്നത് . ഉടൻ തന്നെ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആദ്യം ശിഫ അൽ ജസീറാ മെഡിക്കൽ സെന്ററിലും പിന്നീട് ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലും കൊണ്ട് പോയി . തുടർ ടെസ്റ്റ് കൾക്ക്‌ ശേഷമാണ് നട്ടെല്ലിന് മാരകമായ അസുഖം അണെന്നും എത്രയും പെട്ടന്ന് സർജറി വേണമെന്ന് ഡോക്ടർ മാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സൽമാനിയ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. സർജറിക്ക് ശേഷം താമസിക്കാൻ ഡോക്ടർ മരുടെ നിർദേശം അനുസരിച്ച് ഏറ്റവും മികച്ച താമസ സൗകര്യം ഒരുക്കി കൃത്യമായ പരിചരണവും ശുശ്രൂഷയും നൽകി കെ എം സി സി മലപ്പുറം ജില്ലാ ഭാരവാഹികൾ കൂടെനി ന്നു… തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തി ട്ടും കൃത്യമായ മറുപടി ലഭിക്കാത്ത തുകൊണ്ട് 24 ന്യൂസ് ചാനലിലൂടെ എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ദയിൽ പെടുത്തുകയും അദ്ദേഹവും ബഹ്റൈൻ കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാനും ഇന്ത്യൻ എംബസിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തി യാത്രാ രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു…
തന്നെ സഹായിച്ച കെ എം സി സി മലപ്പുറം ജില്ലാ ഭാരവാഹികളോടും തന്റെ സഹപ്രവർത്തകരോടും അദ്ദേഹം നന്ദി അറീയിച്ചു..