നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ

മനാമ : നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി (വാറ്റ്) വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ പാർലമെൻ‌റിലെ ധന-സാമ്പത്തികാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂം. സാമ്പത്തികാവസ്ഥ പരിഗണിച്ച് വാറ്റ് 5%ൽനിന്ന് 15% ആയി വർധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.ഭരണഘടനാനുസൃതമായ നിയമം അനുസരിച്ച് ബഹ്‌റൈനിൽ അനുവദിക്കപ്പെട്ട വാറ്റ് 5% ആണ്. നിരക്കിൽ മാറ്റം വരുത്തണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ ജൂലൈ മുതൽ വാറ്റ് 15% ആയിരിക്കും. വാറ്റ് തോത് വർധിപ്പിക്കാൻ നീക്കമില്ലെന്ന് യു‌എ‌ഇയും വെളിപ്പെടുത്തിയിട്ടുണ്ട്