കോഴിക്കോട് ജില്ലാ കെഎംസിസി യും നെസ്റ്റോ ഗ്രൂപ്പും ചേർന്ന് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

സലാല : സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സലാലയിലെ പ്രവാസികൾക്ക് പെരുന്നാൾ കിറ്റ് സമ്മാനിച്ചു. ഇന്ത്യക്കാർക്ക് പുറമെ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക ഇൻഡോനേഷ്യ അടക്കം വിവിധ രാജ്യക്കാരായ പ്രയാസമനുഭവിക്കുന്നവർക്കാണ് പെരുന്നാൾ തലേന്ന് ഭക്ഷണ സാദനങ്ങടങ്ങിയ കിറ്റ് വിതരണം ചെയ്തത്. സലാലയിൽ പുതുതായി ആരംഭിച്ച നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചാണ് ജില്ലാ കമ്മിറ്റി ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്. കഴിഞ്ഞ ഒന്നര മാസത്തിലധികമായി കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് സമാശ്വാസമായി കോഴിക്കോട് ജില്ലാ കെഎംസിസി ഭക്ഷണ സാധനങ്ങളും മരുന്ന് ചികിത്സയടക്കം പ്രവാസികളോപ്പമുണ്ട്. പെരുന്നാൾ ദിവസം അയ്യായിരത്തോളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്. സലാല സെൻട്രൽ മാർക്കറ്റിൽ വെച്ച് നടന്ന കിറ്റ് വിതരണത്തിൽ ഒമാൻ പൗരപ്രമുഖരും നെസ്റ്റോ ഗ്രൂപ്പ് പ്രതിനിധികളും കെഎംസിസി നേതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു. മനുഷ്യ സ്നേഹപരമായ പ്രവർത്തനത്തിൽ മലയാളികൾ മാതൃകയാണെന്ന് പരിപാടിയിൽ പങ്കെടുത്ത ഒമാൻ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്തു. കോവിഡ് പ്രതിസന്ധി അവാസാനിക്കുന്നതുവരെ സലാലയിലെ പ്രവാസികളുടെ കൂടെയുണ്ടാകുമെന്നു ജില്ലാ പ്രസിഡന്റ് മഹമൂദ് ഹാജി എടച്ചേരി. ഹാഷിം കോട്ടക്കൽ മുസ്തഫ ഫലൂജ

വി സി മുനീർ മുട്ടുങ്ങൽ. അനസ് ഹാജി. ബഷീർ ONTC എന്നിവർ അറിയിച്ചു. നെസ്റ്റോ ഗ്രൂപ്പിന് വേണ്ടി തസ്‌ലീം. സാബിത്ത്. സിയാദ്.അനസ് നെസ്റ്റോ എന്നിവർ പങ്കെടുത്തു കോഴിക്കോട് ജില്ലാ കെഎംസിസിയുടെ പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് നെസ്റ്റോ ഗ്രൂപ്പ് അറിയിച്ചു. കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ. സലാം ഹാജി. ഷബീർ കാലടി. കാസിം കോക്കൂർ. കുഞ്ഞമ്മദ് ഹാജി. ഹമീദ് ഫൈസി. ജമാൽ റൂബ്‌ റുമാൻ. ജലീൽ കോട്ടക്കൽ. ഫൈസൽ വടകരയടക്കം കോഴിക്കോട് ജില്ലാ നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകി