സംസ്ഥാന സർക്കാറിന്റെത് വഞ്ചനാപരമായ സമീപനം: ഫ്രൻറ്​സ് അസോസിയേഷൻ

മനാമ: കോവിഡ് 19  മൂലം പ്രയാസപ്പെട്ട് നാട്ടിൽ പോകുന്ന പ്രവാസികളോട്
ക്വാറ​ൈൻറൻ ചെലവ് സ്വന്തം വഹിക്കണമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്‌താവന വഞ്ചനാപരമായ സമീപനമാണെന്ന് ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. പ്രവാസികളെ സ്വീകരിക്കാൻ കേരളം എല്ലാ നിലക്കും സജ്ജമാണെന്നും രണ്ടര ലക്ഷത്തോളം ബെഡ് ഇതിനകം സംവിധാനിച്ചിട്ടുണ്ടെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലി നഷ്​ടപ്പെട്ടും രോഗം മൂലവും പ്രയാസപ്പെട്ട്​ മറ്റുള്ളവരുടെ സഹായത്താൽ നാട്ടിൽ എത്തുന്നവരോട് ക്വാറ​ൈൻറൻ ചെലവ് കൂടി വഹിക്കണമെന്ന്​ പറയുന്നത് തികച്ചും അന്യായവും അക്രമവുമാണ്​. അർഹതപ്പെട്ടവർക്ക്​ ക്വാറ​ൈൻറൻ സംവിധാനം സൗജന്യമായി നൽകാൻ സംസ്​ഥാന സർക്കാരിന്​ ബാധ്യതയുണ്ട്​. പ്രതിസന്ധി ഘട്ടത്തിൽ പെട്ട പ്രവാസികളെ സഹായിക്കുന്നതിന്​ പകരം അവരോട്​ അന്യരെന്ന രൂപത്തിൽ പെരുമാറുന്ന സമീപനം ജനവഞ്ചനയാണ്​. ​ ഏതാവശ്യത്തിനും പ്രവാസികളുടെ സഹായം സ്വീകരിക്കുന്ന​ വിവിധ രാട്​ട്രീയ, സാമൂഹിക മേഖലയിലുള്ളവർ ഇതിനെതിരെ രംഗത്തു വരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.  ഇതിനകം തന്നെ കേരളത്തിലെ വിവിധ മത, സാമൂഹിക, സാംസ്കാരിക സംഘടനകളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡോക്‌ടർമാരെയും നഴ്സുമാരെയും പ്രവാസികളെ ക്വാറ​ൈൻറൻ​ ചെയ്യുന്നതിന്​ സൗജന്യമായി വിട്ടു തരാമെന്ന്​ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്​. ഇവയോടൊക്കെ മുഖം തിരിച്ച്​ സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്ന ഈ വിവേചനത്തിൽ പിന്മാറണമെന്ന്​ പ്രസിഡനറ്​ ജമാൽ ഇരിങ്ങൽ, ജന.​ സെക്രട്ടറി എം.എം സുബൈർ എന്നിവർ ഒപ്പുവെച്ച പ്രസ്​താവനയിൽ വ്യക്​തമാക്കി.