
തൃശ്ശൂർ മുളക്കുന്നത്ത് പഞ്ചായത്തിലുള്ള കിഡ്നിക്ക് അസുഖം ബാധിച്ച നിർദ്ധനനായ സാജന് ആണ് ഈ പ്രാവശ്യത്തെ ബി കെ എസ് ഭവന പദ്ധതിയിലൂടെ വീടൊരുങ്ങിയത് . സമാജം അംഗം ശ്രീ ഒ എം അനിൽ കുമാർ ആണ് വീടിനായുള്ള സ്ഥലം സൗജന്യമായി നൽകിയത് .ബഹ്റൈൻ കേരളീയ സമാജം പണികഴിപ്പിക്കുന്ന 24 മത്തെ വീടാണ് തൃശ്ശൂരിൽ പണികഴിപ്പിച്ചത് . ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സാജനും കുടുംബത്തിനും ആശംസകൾ അറിയിച്ചു .