ഓൺലൈൻ ഈദ് മീറ്റ് സംഘടിപ്പിച്ചു.

മനാമ: ഫ്രന്റ്സ് മുഹർറഖ് ഏരിയ വനിതാ വിഭാഗം ഈദുൽ ഫിത്ർനോടനുബന്ധിച്ച്‌ ഓൺലൈൻ ഈദ് മീറ്റ് സംഘടിപ്പിച്ചു.

കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും അതിജീവിക്കാനും  യാത്രയായ റമദാനിന്റെ വിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കാനും ജാസ്മിൻ നാസ്സർ ഈദ് സന്ദേശം നൽകികൊണ്ട് ഉണർത്തി. ഏരിയ പ്രസിഡന്റ്‌ ഷബീറ മൂസ ആമുഖഭാഷണം നടത്തി.

ലോക്ക് ഡൌൺ അനുഭവങ്ങളും,  നോമ്പും പെരുന്നാളും, അടഞ്ഞു കിടക്കുന്ന പള്ളികളും,  വീടകങ്ങൾ ആരാധനാലയളായി മാറിയതുമെല്ലാം മീറ്റിൽ പങ്കെടുത്തവർ അനുഭവങ്ങൾ പങ്കുവെച്ചു.

സഹ്‌ല റിയാന , ആംന മുനീർ , ഷഹ്‌സീന സൈനബ് ,സന ഖാദർ , മിഷാൽ മുഹമ്മദ് ,മിസ്‌ന ഇസ്മാഈൽ , ഷഫ്‌ന ഹകീം എന്നിവർ ഗാനം ആലപിച്ചു . ഫിസ്‌ന  ഫ്ലവർ ബാൻഡ് പരിചയപ്പെടുത്തി. ഇസാൻ അവതരിപ്പിച്ച  കുഞ്ഞു കഥ മീറ്റിൽ ശ്രദ്ധ പിടിച്ചു പറ്റി ,
ഫാത്തിമ വസീം , സന , നാസിയ എന്നിവർ വേറിട്ട പാചകാനുഭവങ്ങൾ പങ്കുവെച്ചപ്പോൾ  .ഷാഹിദ ഖാദർ , സുബൈദ മുഹമ്മദ് അലി , സമീറ നൗഷാദ് ,   കൗലത് ഉസ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു

ഫ്രന്റ്സ് തനിമ കൺവീനർ ജസീന അഷ്‌റഫ് സ്വാഗതവും , ഏരിയ സെക്രട്ടറി ശഹനാസ് നന്ദിയും പറഞ്ഞു . റഷീദ  മുഹമ്മദലിയുടെ ഖിറാഅത്   നടത്തി.