ബഹ്‌റൈനിൽ നിന്നൊരു താരാട്ട് പാട്ട്

മനാമ  :  ബഹ്‌റൈനിൽ പ്രവാസിയായ സുധീർ ചെറുവാടി രചിച്ചു ശുകൂർ ചെറുവാടിയും ബാസിമ ചെറുവടിയും ആലപിച്ചു FS3 മ്യൂസിക് പുറത്തിറക്കിയ ഉമ്മാന്റെ ഖൽബ് എന്ന താരാട്ട് പാട്ട് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പിറവിയെടുക്കാൻ പോകുന്ന കുഞ്ഞിനോട് സംവദിക്കാൻ വെമ്പൽ കൊള്ളുന്ന മാതൃ ഹൃദയത്തിന്റെ  സ്നേഹ ഭാഷണമാണ് ഇതിലെ ഇതിവൃത്തം. ഗർഭ പാത്രത്തിൽ നിന്നും കാലിട്ടടിക്കുമ്പോൾ മനസ്സിൽ ടെൻഷനും പേടിയുമെല്ലാം ഉണ്ടെങ്കിലും പൂമുഖം കാണുവാൻ കൊതിച്ചു കൊണ്ട് നാളുകൾ എണ്ണിയിരിക്കുകയാണെന്നും കളിപ്പിക്കാനും കൊഞ്ചിപ്പിക്കാനുമായി ഒരു പറ്റം കുഞ്ഞു മാലാഖകുട്ടികൾ തയ്യാറായി നിൽപ്പുണ്ടെന്നും വളർന്നു വരുമ്പോൾ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുന്നവനായി മാറണമെന്നുമുള്ള ഉപദേശത്തോടു കൂടി നല്ലൊരു താരാട്ട് പാട്ടിന്റെ രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. രചനയും ആലാപനവും റെക്കോർഡിങ്ങും എല്ലാം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത ചെറുവടിക്കാർ തന്നെ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഇതിന് മുൻപ് രചിച്ച കലാലയ സ്മരണകൾ ഉണർത്തുന്ന ഓർമ പൂക്കൾ എന്ന ഗാനവും ഹിറ്റ്‌ ആയിരുന്നു.

https://m.facebook.com/story.php?story_fbid=3252821304752759&id=158315854203335
രചന : സുധീർ ചെറുവാടി
ആലാപനം : ശുകൂർ ചെറുവാടി,  ബാസിമ ചെറുവാടി
റെക്കോർഡിങ് : സുൽത്താന സ്റ്റുഡിയോ ചെറുവാടി
വീഡിയോ : അയ്യൂബ്  ബുർഹാൻ ചെറുവാടി
ഓർക്കസ്‌ട്രാ : റജീബ് അരീക്കോട്
ഗ്രാഫിക്സ് : സദറുദ്ധീൻ
അവതരണം : FS3 മ്യൂസിക്