കെ.​എം.​സി.​സി ചാ​ർ​ ചാർട്ടേഡ് വി​മാ​നം:180 പേ​ർ കൂ​ടി നാട്ടിലെത്തി

മ​സ്​​കറ്റ് : മ​സ്​​കറ്റ് കെ.​എം.​സി.​സി​ക്ക്​ കീ​ഴി​ലു​ള്ള ര​ണ്ടാ​മ​ത്തെ ചാ​ർ​ട്ടേഡ് വി​മാ​ന​വും നാ​ട​ണ​ഞ്ഞു. സ​ലാം എ​യ​ർ വി​മാ​ന​ത്തി​ൽ 180 യാ​ത്ര​ക്കാ​രാ​ണ്​
ജ​ന്മ​നാ​ട്ടി​ലെ​ത്തി​യ​ത്. എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രെ​യും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യു​മാ​ണ്​ യാ​ത്ര​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി ട്ര​ഷ​റ​ർ യൂ​സു​ഫ്​ സ​ലീം പ​റ​ഞ്ഞു.95 ഒ​മാ​നി റി​യാ​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കാ​യി ഈടാക്കിയത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച കോ​ഴി​ക്കോ​ ട്ടേക്കായിരുന്നു ആ​ദ്യ വി​മാ​നം.180 യാ​ത്ര​ക്കാ​രാ​ണ്​ ആ​ദ്യ വി​മാ​ന​ത്തി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. റൂവി കെ.എം.സി സി കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കുന്നുണ്ട്. കൂ​ടു​ത​ൽ ചാർട്ടേർഡ് സ​ർ​വി​സു​ക​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് സെൻട്രൽ കമ്മറ്റീ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.