പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് നീതീകരിക്കാൻ കഴിയാത്ത ക്രൂരത: കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

ബഹ്‌റൈൻ :  ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കിയത് പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന ക്രൂരതയാണെന്നും ഈ നടപടി  നീതീകരണമില്ലാത്തതാണെന്നും  എത്രയും പെട്ടെന്ന് തീരുമാനം പുനഃപരിശോദിക്കണമെന്നും  അല്ലെങ്കിൽ പ്രവാസി സമൂഹത്തിന്റെ  ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി ZOOM ONLINE മീറ്റിങ്ങിലൂടെ മുന്നറിയിപ്പ് നൽകി. വന്ദേ  ഭാരത് വിമാന യാത്രക്കാർക്ക് ടെസ്റ്റ്‌ നിർബന്ധമല്ലെന്നും കെഎംസിസിയെ  പോലുള്ള സംഘടനകൾ ചാർട്ട് ചെയ്യുന്ന വിമാനങ്ങൾക്ക് മാത്രം ടെസ്റ്റ്‌  നിർബന്ധമാക്കിയതും  സംശയാസ്പദമാണ്. ആയിരകണക്കിന് പ്രവാസികളാണ് കെഎംസിസി  യുടെ ചാർട്ടേഡ് വിമാനത്തിന് വേണ്ടി കാത്തിരിക്കുന്നത്.  ആവശ്യത്തിന് സർവീസ് നടത്താൻ സർക്കാർ തയ്യാറായാൽ ചാർട്ടേഡ് വിമാനങ്ങളുടെ ആവിശ്യം വരുന്നില്ല . ചാർട്ടേഡ് വിമാന  യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് എന്നത് തികച്ചും അപ്രായോഗികമാണ്. കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികൾ എന്ന മുഖ്യ മന്ത്രിയുടെ വാക്കുകൾ  ആത്മാർഥതയുള്ളതാണെങ്കിൽ അവരോട് അല്പം കരുണ കാണിക്കണം. മുഖ്യമന്ത്രി പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്നും മണ്ഡലം കമ്മിറ്റി ZOOM ONLINE മീറ്റിങ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.