“പ്രവാസി യാത്ര മിഷൻ” സൗജന്യ യാത്രക്ക് വിമാന ടിക്കറ്റുമായി ബഹ്‌റിനിലെ മാധ്യമ കൂട്ടായ്മ കെ എം എഫ് (K .M .F ) .

മനാമ : ബഹ്റൈനിൽ നിന്ന് ഏറ്റവും അർഹനായ ഒരു പ്രവാസിക്ക് ‘സ്വപ്‌ന വിമാന ‘ത്തിൽ നാടണയാൻ മാധ്യമ പ്രവർത്തകരുടെ  കൂട്ടായ്മയായ  കേരള മീഡിയ ഫോറം (K .M .F ) എയർ ടിക്കറ്റ് നൽകും .കോവിഡ് കാരണം ദുരിതം അനുഭവിക്കുന്ന  പ്രവാസികൾക്ക്  ചാർട്ടേഡ് ഫ്‌ളൈറ്റിൽ തികച്ചും സൗജന്യമായി  ആണ്  ” ഡ്രീം ഫ്ലൈറ്റ് ” എന്ന  പേരിൽ  നാടണയുവാൻ  അവസരം ഒരുക്കുന്നത് . ബഹറിനിലെ  സാമൂഹിക സാംസ്കാരിക   മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ  “പ്രവാസി യാത്ര മിഷൻ” ആണ് ഡ്രീം ഫ്ലൈറ്റ് എന്ന ആശയം നടപ്പിലാക്കുന്നത് .  സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും കോവിഡ് കാരണം ദുരിതം അനുഭവിക്കുന്നവരെയും നേരിട്ട് കണ്ടെത്തി അവർക്കു  വിമാന ടികെറ്റ്  നൽകി ആണ്  ” ഡ്രീം ഫ്ലൈറ്റ് ” എന്ന ആശയം നടപ്പിലാക്കുന്നത് . അർഹരായ 170 പ്രവാസികൾക്കാണ്  നാടണയുവാൻ  സൗജന്യ മായി വിമാന ടികെറ്റ് നൽകുന്നത് . നിലവിൽ  നൂറിലധികം ടിക്കറ്റുകൾ ഓഫർ ലഭിച്ചതായി പിന്നണിയിൽ പ്രവർത്തിക്കുന്നവർ അറിയിച്ചു . ഇതിനോടകം  ബഹറിനിൽ നിന്നും പുറപ്പെട്ട  വിവിധ ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്തവർക്കായി  പത്തോളം  സൗജന്യ  ടിക്കറ്റുകൾ  പ്രവാസി യാത്ര മിഷൻ നൽകി കഴിഞ്ഞു .കൂടുതൽ വിവരങ്ങൾക്ക് ബഹ്‌റിനിലെ സാമൂഹിക പ്രവർത്തകരുമായോ  മാധ്യമ പ്രവർത്തകരുടെ  കൂട്ടായ്മയായ  കേരള മീഡിയ ഫോറവുമായോ (K .M .F )  ബന്ധപ്പെടാവുന്നതാണ് .