ലോക്കഡൗണിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ ഇന്ന്​ മസ്​കത്തിൽ തിരിച്ചെത്തു

മസ്​കറ്റ്: കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയിൽ കുടുങ്ങിയ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന്​ മസ്​കത്തിൽ തിരിച്ചെത്തും. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിൽ വിവിധ സ്​ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന 72 പേരാണ്​ കൊച്ചിയിൽ നിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസിൽ തിരിച്ചെത്തുക. കൊവിഡ് വ്യാപനം കൂടുന്നതിന്​ മുമ്പ് ഒമാനിൽ നിന്നും നാട്ടിലേക്കു അവധിക്കു പോയിരുന്നവരാണ്​ ഇവർ. ഒമാൻ ആരോഗ്യ മന്ത്രാലയത്തി​ന്റെ ആവശ്യപ്രകാരം മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ ഇടപെടിലിൽ ആണ് ഇവർ മടങ്ങിയെത്തുന്നത്​. ഏതാണ്ട്​ 250 ഓളം ആരോഗ്യ പ്രവർത്തകരാണ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയിൽ കുടുങ്ങിയത്​. കുറച്ചുപേർ മുമ്പും ഒമാനിൽ തിരിച്ചെത്തിയിരുന്നു. ആദ്യമായാണ്​ ഇത്രയധികം പേർ മടങ്ങിയെത്തുന്നത്​. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം, ഒമാൻ സമയം ഉച്ചക്ക് ഒരുമണിയോടെ മസ്​കത്തിൽ എത്തും. യാത്രക്ക്​ ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്ക് 42800 ഇന്ത്യൻ രൂപ നിരക്കിലും ഏജൻറ്​ മുഖേന വാങ്ങിയവർക്ക്​ 45800 രൂപ നിരക്കിലുമാണ്​ ടിക്കറ്റ്​ ലഭിച്ചത്​ .