ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ

by : gpdesk.bh@gmail.com

ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെത്തുടർന്നു തുറസായ സ്ഥലത്തു ജോലി ചെയുന്നവർക്കായി നടപ്പിലാക്കുന്ന ഉച്ച വിശ്രമ നിയമം അടുത്ത മാസം ഒന്ന് മുതൽ നടപ്പിലാക്കും . ചൂട് കൂടിയ ജൂലൈ ആഗസ്ത് മാസങ്ങളിൽ നടപ്പിലാക്കുന്ന നിയമം അനുസരിച്ചു ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് നാലുമണി വരെ പുറം ജോലി കളിൽ നിയന്ത്രണം ഏർപ്പെടുത്തും . തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക , സൂര്യാഘാതം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് അധികൃതർ നിയമം നടപ്പിലാക്കുന്നത് . നിയമം ലംഘിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കും