ഐ വൈ സി സി ബഹ്റിന്റെ ആദ്യ ചാർട്ടേർഡ് വിമാനം 24 ന് യാത്രതിരിക്കും.

by : gpdesk.bh@gmail.com

മനാമ:നാട്ടിൽ പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക് കൈതാങ്ങാവുകയാണ് ഐ വൈ സി സി ബഹ്‌റൈൻ. ബഹറിനിൽ നിന്നും കൊച്ചിക്കുള്ള സംഘഡനയുടെ ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 24 ബഹ്‌റൈൻ സമയം രാവിലെ 11.30 ന് യാത്രതിരിക്കുകയാണ്. ഇന്ത്യൻ ക്ലബ്ബ്മായി സഹകരിച്ച് 169 യാത്രക്കാരുമായിട്ടാണ് ഗൾഫ് എയർ വിമാനം പറന്നുയരുക. യാതൊരു ലാഭേച്ഛയുമില്ലാതെ കൊച്ചിയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് യാത്രക്കാരെ കൊണ്ട്പോകുന്നത്. ഇന്ത്യൻ എംബസ്സിയുടെ മുൻഗണനാ ലിസ്റ്റിലുള്ള ഗർഭിണികൾ,ജോലി നഷ്ടപ്പെട്ടവർ,രോഗ ബാധിതർ,വിസിറ്റ് വിസയിൽ എത്തി നാട്ടിൽ പോകുവാൻ സാധിക്കാത്തവർ ഇവയെല്ലാമാണ് 24 നാലിന് യാത്ര തിരിക്കുന്നത്. ഇന്ത്യൻ എംബസ്സിയുടെയും,കേന്ദ്ര,കേരള സർക്കാരുകളുടെയും കോവിഡ് മാനദണ്ഡങ്ങളും,സുരക്ഷാ മുൻകരുതലുകളും പാലിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറത്ത് നിന്നും ഒരു യുവജന സംഘടന ചാർട്ടർ ചെയ്യുന്ന ആദ്യ വിമാനമാണ് ഇത്.യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും,നാട്ടിൽ എത്തിയാൽ പാലിക്കേണ്ട മുൻ കരുതലുകളും യാത്രക്കാർക്ക് ഫോണിലൂടെയും മെസ്സേജുകൾ വഴിയും നൽകിയതായി ഭാരവാഹികൾ അറിയിച്ചു.യാത്രക്കാരുടെ ഭാഗത്ത് നിന്നും പൂർണ്ണസഹകരണം ലഭിക്കുന്നതായും,ഇതുമായി സഹകരിച്ച എല്ലാവർക്കും ഐവൈസിസി ക്ക് വേണ്ടി നന്ദി അറിയിക്കുന്നതായും ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ,മണിക്കുട്ടൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.