കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ സി എച്ച് സെന്ററുകൾക്ക് സഹായഹസ്തവുമായി കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

ബഹ്‌റൈൻ : കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റമളാൻ റിലീഫ് “കാരുണ്യം 2020” യുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അഞ്ച് സി എച്ച് സെന്ററുകൾക്കുള്ള സാമ്പത്തിക സഹായം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂർ അഞ്ചച്ചവിടി, ട്രഷറർ ഇഖ്ബാൽ താനൂർ , വൈസ് പ്രസിഡണ്ട് സുലൈമാൻ മൗലവി എന്നിവർ ചേർന്ന് കൈമാറി.
മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ലയിലെ മഞ്ചേരി,മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ എന്നീ സി എച്ച് സെന്ററുകൾക്കും,കൊണ്ടോട്ടി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു മാണ് ധന സഹായം കൈമാറിയത്.ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി , മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ടും പെരിന്തൽമണ്ണ സി എച് സെന്റർ സെക്രെട്ടറിയുമായ അഡ്വക്കറ്റ് എ കെ മുസ്തഫ , വിവിധ സി എച്ച് സെന്റർ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

ബഹ്‌റൈനിൽ കോവിഡ്‌ ന്റെ ഈ കാലത്ത് പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക്
കനിവ് വറ്റാതെ ജാതി , മത വ്യത്യാസമില്ലാതെ ഭക്ഷണ കിറ്റുകൾ എത്തിച്ചു കൊടുത്തും, രോഗികൾക്ക് വേണ്ട പരിചരണവും സഹായവും നൽകിയും , നാട്ടിൽ പോവാൻ പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകിയും യാത്രക്കുള്ള ടിക്കറ്റ് നൽകിയും, കഴിഞ്ഞ റമളാൻ കാലത്ത് പ്രതി ദിനം 700 ൽ പരം ഇഫ്താർ കിറ്റുകൾ അര്ഹരായവരുടെ കൈകളിൽ എത്തിച്ചും വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്‌ച്ച വെച്ചത്.
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ഓർഗനൈസിംഗ് സെക്രെട്ടറി ഉമ്മർ കൂട്ടിലങ്ങാടി ,വൈസ് പ്രസിഡന്റുമാരായ ഷാഫി കോട്ടക്കൽ, അലി അക്ബർ കീഴൂപറമ്പ, റിയാസ് ഒമാനൂർ ,സെക്രെട്ടറിമാരായ നൗഷാദ് മുനീർ മഞ്ചേരി, റിയാസ് വി കെ കൊണ്ടോട്ടി, ജഷീർ ചങ്ങരം കുളം,മുഹമ്മദ് മഹ്‌റൂഫ് ആലി ങ്ങൽ ,മറ്റു വളണ്ടിയേഴ്‌സ് ടീമംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .