കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖിന്‌ ജിദ്ദ ഒ ഐ സി സി യാത്രയപ്പ് നൽകി

ജിദ്ദ: ജിദ്ദയിലെ സേവനം വലിയ സംതൃപ്തിയാണ് നൽകിയതെന്നും ഒ ഐ സി സി അടക്കമുള്ള സംഘാടനകൾ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് പറഞ്ഞു. ജിദ്ദ യിലെ ഔദോഗിക സേവനത്തിനു ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി യുടെ യാത്രയയപ്പു ഭാഗമായി നൽകിയ ഉപഹാരം സ്വികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിസന്ധികൾ നിറഞ്ഞ കഴിഞ്ഞ നാലുവർഷകാലം പ്രവാസി ഇന്ത്യക്കാർക്ക് കഴിവിന്റെ പരമാവധി സഹായം നൽകുവാനും, ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വര്ഷം എത്തിയ 2, ലക്ഷം ഇന്ത്യൻ ഹാജിമാരെ സഹായിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. മഹാ മാരിയുടെ ഈ കാലത്തും ഇന്ത്യക്കാർക്ക് ആവിശ്യമായ സേവനങ്ങൾ നൽകാനായെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. റീജണൽ പ്രസിഡണ്ട് കെ ടി എ മുനീർ ഉപഹാരം സമ്മാനിച്ചു,
പ്രവാസികളുടെ പ്രയാസനങ്ങൾ അകറ്റുന്നതിന് നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് പരമാവധി സഹായമെത്തിക്കുവാൻ രാപകലില്ലാതെ പ്രവർത്തിച്ച പ്രിയപെട്ട കോൺസൽ ജനറലാണ് നൂർ റഹ്മാൻ ഷെയ്‌ക്കെന്നു മുനീർ പറഞ്ഞു. സമൂഹ്യ സംഘടനകളെ കോർത്തിണക്കി സഹായങ്ങൾ ക്രിയാത്മകമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന അദ്ദേഹത്തിന് എല്ലാ വിധ വിജയാശംസകൾ നേരുന്നു വെന്നും മുനീർ കൂട്ടിച്ചേർത്തു. വൈസ് പ്രസിഡണ്ട് ഷുക്കൂർ വക്കം കോൺസൽ ജനറലിനെ ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറിമാരായ സകീർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, ട്രഷറർ ശ്രീജിത്ത് കണ്ണൂർ തുടങ്ങിയവരും സന്നിദ്ധരായിരുന്നു.