മനാമ: കൊവിഡ് കാലത്ത് പവിഴദ്വീപിലെ പ്രവാസി സമൂഹത്തിന് ആശ്വാസമേകുന്ന ബഹ്റൈന്‍ കെ.എം.സി.സിയുടെ നാലാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. ഇന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഗൾഫ് എയര്‍ വിമാനം വൈകിട്ട് അഞ്ചോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ വിമാനത്തില്‍ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍ തുടങ്ങി നിരവധി ദുരിതമനുഭവിക്കുന്നവർക്ക് സ്വാന്തനമായി .10 പേർക്ക് സൗജന്യ മായും മുപ്പതോളം പേർക്ക് സൗജന്യ നിരക്കിലും ടികെറ്റ് നൽകി. നിരവധി പേർക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്ക് തെരഞ്ഞെടുത്തതെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളിലായി അറുന്നൂറോളം പേരെ നാട്ടിലെത്തിച്ചിരുന്നു.
കെ.എം.സി.സി ബഹ്്റൈന്‍ സെക്രട്ടറി എ.പി ഫൈസല്‍,
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി
, ജില്ലാ ആക്ടിങ് സെക്രട്ടറി പി കെ ഇസ്ഹാഖ് വില്ല്യാപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ശരീഫ് വില്ല്യാപ്പള്ളി, ഹസ്സന്‍കോയ പൂനത്ത്, അസീസ് പേരാമ്പ്ര, ഓർഗനൈസിംഗ്സെക്രട്ടറി പി വി മൻസൂർ ,സെക്രട്ടറി മാരായ അഷ്കര്‍ വടകര, ജെ.പി.കെ തിക്കോടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കളമുള്ളതില്‍ കരീം, പ്രവർത്തക സമിതി അംഗം അഷ്റഫ് തോടന്നൂർ, നൗഷാദ് പേരാമ്പ്ര, സമീർ ടൂറിസ്റ്റ് , ആഷിക് മേഴത്തൂർ , തുടങ്ങിയവര്‍ നാട്ടിലേക്ക് തിരിക്കുന്നവരെ യാത്ര അയക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.