ബഹറിനിലെ ഡിപ്പോർട്ടേഷൻ സെൻററുകളിൽ വിവിധ കാരണങ്ങളാൽ കഴിഞ്ഞിരുന്ന ഇരുപത്തി ഏഴ് മലയാളികൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന് നാട്ടിലെത്തും.

ബഹ്‌റൈൻ : നിയമപരവും സാങ്കേതികവുമായ പലതരം കാരണങ്ങളാൽ ഡിപ്പോർട്ടേഷൻ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന മലയാളികൾ അപ്രതീക്ഷിതമായ കോറോണ വ്യാപനത്തെ തുടർന്നും വിമാനയാത്രയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊണ്ടും ദുരിതത്തിലാവുകയും ചെയ്തവരുടെ പ്രയാസങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളെ അറിയിക്കുകയും  ചെയ്തിരുന്നതായി ബഹറിൻ  സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു,  ബഹറിനിലെ വിവിധ മന്ത്രാലയങ്ങും ബഹറിനിലെ ഇന്ത്യൻ എംബസിയും കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ,  നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, എം.പിമാരായ ഡോ.ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവരോടും അവരെല്ലാം നടത്തീയ കൂട്ടായ പരിശ്രമത്തിന് ബഹറിൻ കേരളിയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും നന്ദി രേഖപ്പെടുത്തിയതായി സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു. നാട്ടിലെത്തുന്ന വിവിധ ജില്ലക്കാരായ യാത്രക്കാരെ അവരവരുടെ പ്രദേശങ്ങളിൽ എത്തിക്കാനുള്ള വാഹന സൗകര്യവും നോർക്ക എർപ്പെടുത്തുന്നതായിരിക്കും.