മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണം രാജു കല്ലുംപുറം

ബഹ്‌റൈൻ : സ്വർണ്ണ കള്ളക്കടത്തു മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ പ്രിൻസിപ്പലെ സെക്രട്ടറി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെച്ച് സുതാര്യമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നു ഓ ഐ സി ഗ്ലോബൽ ജെനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു.പ്രിൻസിപ്പൽ സെക്രട്ടറി സസ്‌പെൻഡ് ചെയ്യപ്പെട്ടതോടു കൂടി കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു ഗൂഡാലോചന കേന്ദ്രമായ വാർത്ത ലോകത്താകമാനം മലയാളികൾക്ക് ലജ്ജാകരമായിരി തീർന്നിരിക്കുകയാണ്.പ്രതികളെ സംരക്ഷിക്കുവാൻ കോവിഡ് മഹാമാരിയെ മറയാക്കി മുഖ്യമന്ത്രി ദിവസങ്ങളായി നടത്തി വന്നിരുന്ന എല്ലാ കപട നാടകങ്ങളും പൊളിഞ്ഞിരിക്കുകയാണ്.ദിവസങ്ങളായി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉയർത്തികൊണ്ട് വന്ന എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോർട്ടുകകൾ.കേരളത്തിൻറെ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു കേസിൽ അന്വേഷണവിധേയമാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലും, മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ഐ റ്റി വകുപ്പിലും ജോലി ചെയ്യുന്ന കൂടതൽ പേർ കേസിൽ പ്രതിപ്പട്ടികയിൽ വന്നു കൊണ്ടിരിക്കുന്നസാഹചര്യത്തിൽ ഒരു ദിവസം പോലും മുഖ്യമന്ത്രിക്കസേരയിൽ തുടരുവാൻ പിണറായി വിജയന് അർഹതയില്ല. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജി വെച്ച് കഴിഞ്ഞ നാലര വർഷമായി നടന്നു വരുന്ന എല്ലാ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് ഓ ഐ സി സി ആവശ്യപ്പെട്ടു .