ബി കെ എസ് എഫ് – ബി എം ബി എഫ് HELP AND DRINK 2020 പദ്ധതിക്ക് തുടക്കം കുറിച്ചു

ബഹ്‌റൈൻ  :  ബി കെ എസ് എഫ്  – ബി എം ബി എഫ്  സംയുക്തമായി നടപ്പിലാക്കുന്ന  HELP AND DRINK 2020  പദ്ധതിക്ക്  ഇന്ന്  തുടക്കം കുറിച്ചു . മനാമയിലെ ഫിനാൻഷ്യൽ ഹാർബർ തൊഴിലാളി സൈറ്റിൽ  സാമൂഹ്യപ്രവർത്തകനും പ്രവാസി കമ്മീഷണറുമായ  സുബൈർ കണ്ണൂരും മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയും കൂടി സംയുക്തമായി ഉൽഘാടനം ചെയ്തു .   പൊള്ളുന്ന കഠിന ചൂടിൽ അർഹതപ്പെട്ട തൊഴിലാളികളുടെ ജോലിയിടങ്ങളിൽ കുടിവെള്ളം ,പഴങ്ങൾ  മറ്റു ഭക്ഷണങ്ങൾ വിഭവങ്ങൾ  നേരിട്ട്  എത്തിക്കുന്ന  പദ്ധതി ആണ്  ” ഹെല്പ് ആൻഡ് ഡ്രിങ്ക് ”  കഴിഞ്ഞ അഞ്ചു  വർഷക്കാലമായി   ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻറ്റെ  നേതൃത്വത്തിൽ ആണ് പദ്ധതി  നടന്നു വരുന്നത്   . ചടങ്ങുകൾക്ക്    ബി കെ എസ് എഫ്  – ബി എം ബി എഫ് അംഗങ്ങളായ ലെത്തീഫ് മരക്കാട്ട്  ,അൻവർകണ്ണൂർ ,കാസിം പാടത്തെകായിൽ , അജീഷ് കെവി, അൻവർ ശൂരനാട് ,ജൈനൽ ,നൗഷാദ് പൂനൂർ,മൊയ്തീൻ ഹാജി,സത്യൻ പേരാമ്പ്ര, മൺസൂർ,സെലീം കണ്ണൂർ, നെജീബ്, സെലീം അമ്പലായി  എന്നിവർ നേതൃത്വം നൽകി . കോവിഡ് മഹാമാരിയുടെ പ്രത്യക സാഹചര്യത്തിൽ നിർദേശങ്ങൾ പാലിച്ചു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതി  സാധാരണ  തൊഴിലാളികൾക്ക് കൂടുതൽ ആശ്വാസം  നൽകുകയാണ്