മുനീർ കൂരാന് യാത്രയയപ്പ് നൽകി.

മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ സെക്രട്ടറി,  കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച   മുനീർ കൂരാന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷം  പ്രവാസ ജീവിതം നയിക്കുന്ന മുനീർ കൂരാൻ ബഹ്‌റൈൻ യൂണിവേഴ്സിറ്റി യിൽ ആണ് കഴിഞ്ഞ മുപ്പത് വർഷം  ജോലി ചെയ്തുകൊണ്ടിരുന്നത്. ഐ ഓ സി സി യിലും ഒഐസിസി യുടെ ആരംഭ കാലം മുതൽ ജില്ലാ നേതൃത്വത്തിലും, ദേശീയ നേതൃത്വത്തിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കണ്ണൂർ ജില്ലയിൽ ഒഐസിസി യുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ അക്ഷീണ പ്രയത്നം നടത്തിയ ആളായിരുന്നു മുനീർ കൂരാൻ എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും ബോബി പാറയിൽ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ രവി കണ്ണൂർ, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ഷാജി തങ്കച്ചൻ, സൽമാനുൽ ഫാരിസ്, നിസാർ കുന്നത്ത്കുളത്തിൽ, ഫിറോസ് അറഫ, അനൂപ് കുമാർ, ബിജേഷ് ബാലൻ,  ഷെബിൻ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുനീർ കൂരാൻ മറുപടി പ്രസംഗം നടത്തി.