മനാമ : ബഹ്റിനിൽ കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന വർക്ക് പെർമിറ്റ്(വിസ ) ഉപാധികളോടെ പുനരാരംഭിക്കുന്നു . ഇതനുസരിച്ചു ആഗസ്ത് ഒൻപതു മുതൽ പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്നു ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു.നിലവിൽ ബഹ്റിനിൽ താമസിക്കുന്ന വിദേശികൾക്കും പുതിയ വിസ അപേക്ഷ നൽകാം.തൊഴിൽ ഒഴിവുകൾ സംബന്ധിച്ച് തൊഴിൽദാതാവ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകണം. പരസ്യം പ്രകാരം രണ്ടാഴ്ച കാലത്തേക്ക് അപേക്ഷകൾ ലഭിച്ചില്ല എങ്കിൽ സ്പോൺസർക്കു വിദേശത്തുനിന്നും ആളിനെ വിസയ്ക്കായി അപേക്ഷിക്കാം. പുതിയ തീരുമാനം നിലവിൽ ബഹ്റിനിൽ ജോലി നഷ്ടപെട്ടിരിക്കുന്നവർക്കും സ്വദേശികൾക്കും മുൻഗണന നൽകാൻ സഹായിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അധികൃതർ അറിയിച്ചു.