“സിജി “ബഹ്‌റൈൻ പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു

മനാമ:സിജി ബഹ്‌റൈൻ ചാപ്റ്റർ 2020-2022 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട ചെയർമാനായി തുടർന്ന കമ്മിറ്റിയിൽ പി.വി മൻസൂർ ആണ് ചീഫ് കോ-ഓർഡിനേറ്റർ.കരിയർ -വിദ്യഭ്യാസ -ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി നടപ്പിലാക്കാനും സംഘടനാ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പിൽ വരുത്താൻ ജനറൽ ബോഡി തീരുമാനിച്ചു.മറ്റു ഭാരവാഹികൾ :യൂസുഫ് അലി,അലി സൈനുദ്ധീൻ (വൈസ് ചെയര്മാന് ),നൗഷാദ് അടൂർ (ഫിനാൻസ് സെക്രട്ടറി),നൗഷാദ് അമാനത്ത് ( ഹ്യൂമൻ റിസോഴ്സസ് ),യൂനുസ് രാജ് കരിയർ ആൻഡ് ലേർണിംഗ്), നിസാർ കൊല്ലം (കരിയർ ആൻഡ് ലേർണിംഗ് ),നിയാസ് അലി(ക്രീയേറ്റീവിറ്റി ലീഡർഷിപ്പ് ), ഷംജിത്ത് തിരുവങ്ങോത്ത് (ക്രീയേറ്റീവിറ്റി ലീഡർഷിപ്പ്),ഖാലിദ് മുസ്തഫ (പബ്ലിക് റിലേഷൻസ്),ഷാനവാസ് പുത്തൻവീട്ടിൽ ( മീഡിയ ),ധൻജീബ് അബ്ദുൽസലാം (ഇൻഫർമേഷൻ ടെക്നോളജി ),,അമീർ മുഹമ്മദ് (സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ് റൂട്ട് എംപവർമെൻറ്)

യോഗത്തിൽ യൂസഫ് അലി സ്വാഗതവും മൻസൂർ പി വി നന്ദിയും പറഞ്ഞു.ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു.ഷാനവാസ് സൂപ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വിദ്യാഭ്യാസ -തൊഴിൽ പരിശീലന മാർഗ ദർശന രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സേവന സംഘടന ആയ സിജി ഇന്റർനാഷണലിന്റെ ബഹ്‌റൈൻ ഘടകം 20 വർഷത്തിൽ അധികമായി ബഹറിനിൽ സജീവമാണ് .വിദ്യാഭ്യാസം ,സാമൂഹ്യ വികസനം,സ്‌കോളർഷിപ്പ് ,പ്രതിഭ വികസനം ,തൊഴിൽ പരിശീലന മേഖലകളിൽ സിജി ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മാർഗ നിർദേശങ്ങൾ നൽകി വരുന്നു.പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ മാറ്റങ്ങൾക്കു വേണ്ടി അലിഗഡ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സയ്യിദ് ഹാമിദ് ഐ എ എസ് തുടക്കമിട്ട സിജി ക്കു ബാബ അറ്റോമിക് റിസേർച് സെന്റർ മുൻ ശാസ്ത്രഞ്ജൻ ഡോ:കെ എം അബൂബക്കർ ആധുനിക രൂപ മാറ്റം നൽകി.ആയിരക്കണക്കിനു ഗൈഡുകൾ ലോകത്താകമാനം ഇന്ന് സിജിക്കുണ്ട്. 24 വർഷത്തിനുള്ളിൽ ഗൾഫ്,പാശ്ചാത്യ രാജ്യങ്ങളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് വിദ്യാഭ്യാസ-കരിയർ സേവനങ്ങൾ സിജി നൽകിയിട്ടുണ്ട്.സിജി ബഹ്‌റൈൻ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക് മൻസൂർ പി.വി ( 39835230 ),ഷിബു പത്തനംതിട്ട ( 39810210 )എന്നിവരുമായി ബന്ധപ്പെടാം