അയർലൻഡിലെ കാരൻറ്റൂ ഹിൽ കീഴടക്കി ഒരു കൂട്ടം മലയാളികൾ

അയർലൻഡ് : കോർക്കിൽ നിന്നുള്ള ഒരു പറ്റം സുഹ്യത്തുക്കൾ അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാരൻറ്റൂ ഹിൽ കീഴടക്കി.. ആയിരത്തിആതിവ ദുർഘടവും അപകടം പതിയിരിക്കുന്നതുമായ കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ ദുഷ്കരമായ ദൗത്യം ഏകദേശം 8 മണിക്കുർ എടുത്താണ് പത്ത് പേരടങ്ങുന്നമലയാളി സംഘം പൂർത്തിയാക്കിയത്.മൊത്തം പത്തു കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ കനത്ത കാറ്റിനേയും മഞ്ഞിനേയും ത്യണവൽക്കണിച്ചുകൊണ്ടുള്ള ഈ ദൗത്യം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്ന് എല്ലാ സംഘാങ്ങളും ഏക സ്വരത്തിൽ പറഞ്ഞു.. സംഘത്തിൽ കോർക്കിലെ കാരാട്ടെ അധ്യാപകൻ സെൻ സായ് ബോബി ജോർജ്, രാജേഷ് ചെട്ടിയാത്ത് സഖറിയ, ജോഷി.മാത്യു, ട്യൂബിഷ് രാജു, ജോമോൻ വർഗീസ്, മധു മാത്യു, മാത്യു പി എം, റോബി, മെൽവിൻ, ബോൺസ്കി എന്നിവരാണുണ്ടായിരുന്നത്.ഈ ദൗത്യത്തിൻ്റെ വിജയം അടുത്ത വർഷം ആഗസ്ററ്റിൽ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ റക്ഷ്യയിലെ മൗണ്ട് എൻബർസ് കീഴടക്കുന്നതിന് പ്രചോദനമാകുമെന്ന് സംഘാങ്ങൾ പറഞ്ഞു.