മനാമ:ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് . ബഹ്റൈൻ ന്റെ ഉയർച്ചക്കും ലോകത്തിനു മുന്നിൽ രാജ്യത്തിൻറെ പേരും പ്രശസ്തിയും ഉയർത്തി നിർത്താനും ആധുനിക ബഹ്റൈനെ സൃഷ്ടിക്കുന്നതിലും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ സേവനങ്ങൾ ലോകം എന്നും ഓർക്കും . പ്രവാസി സമൂഹത്തിനു എന്നും പ്രിയങ്കരനായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമങ്ങൾ രൂപപ്പെടുത്തനത്തിനും മുൻകൈ എടുത്ത ഭരണാധികാരിയായിരുന്നു . സുദീർഘമായ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിൻറെ വികസനത്തിന് നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്റൈൻ ഒഐസിസി യൂത്ത് വിംഗ് ദേശീയ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബഹ്റൈൻ ജനതക്കും അൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ തീരാ നഷ്ടമാണ് .
ബഹ്റൈൻ ജനതക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നുബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു .