മനാമ : ആധുനിക ബഹ്റൈന്റെ വികസന ശിൽപിയും, ക്രാന്തദർശിയായ ഭരണാധികാരിയും ആയിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നൂതനമായ വികസന കാഴ്ചപ്പാടുകളും ശക്തമായ ഭരണവും ബഹ്‌റിനെ ഗൾഫ് രാജ്യങ്ങളുടെ മുൻ നിരയിലെത്തിക്കാൻ കഴിഞ്ഞു. സമൂലവും ദീർഘ വീക്ഷണമുള്ളതുമായ ഭരണ പരിഷ്കാരങ്ങളിലുടെ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അദ്ദേഹം നിർണ്ണായകമായ പങ്കു വഹിച്ചും ബഹ്റൈനെ ഒരു ആധുനിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിലും പ്രിൻസ് ഷെയ്ഖ് ഖലീഫ നേത്യത്വം വഹിച്ചു.മത സൗഹാർദ്ധത്തിന്റെയും സഹിഷ്ണതയുടേയും രാജ്യമായി ബഹ്റൈനെ നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രവാസികളെ പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികളെ ഹൃദയത്തോടു ചേർത്ത് പിടിക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിയോഗം ഈ രാജ്യത്തിന് മാത്രമല്ല എല്ലാ പ്രവാസികൾക്കും തീരാനഷ്ടമാണ്.മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ശ്രീ. പോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. വിനോദ് ഡാനിയേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.