മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 4 ന് ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റലില് വച്ച് കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം നടന്നു. പ്രസിഡണ്ട് റവ. വി. പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി റെജി വര്‍ഗീസ് സ്വാഗതം അറിയിച്ചു. പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ. സി. ആര്. എഫ്) ചെയര്മാന് ശ്രീ. അരുള്‍ദാസ് തോമസ് മുഖ്യഅതിഥി ആയിരുന്നു.
പ്രവര്‍ത്തന വര്‍ഷത്തിലെ “തീം”, “ലോഗോ” എന്നിവയുടെ പ്രകാശനവും അവയുടെ മത്സരത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനിത വര്‍ഗീസ്, സൗമ്യ സുജിത് (തീം), അലൈന രാജൻ, ആല്‍ഫിയ രാജൻ (ലോഗോ) എന്നിവര്‍ക്കും മുഖ്യഅതിഥി ശ്രീ. അരുള്‍ദാസ് തോമസിനും കെ. സി. ഇ. സി. യുടെ ഉപഹാരങ്ങള്‍ നല്കി. വൈസ് പ്രസിഡണ്ടുമാരായ റവ. മാത്യൂ കെ. മുതലാളി, റവ. ഫാദര്‍ ബിജു ഫീലിപ്പോസ്, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍ നോബിന് തോമസ്, റോയ് സി. ആന്റെണി എന്നിവര്‍ സംസാരിച്ചു. മനോഹരമായ ഗാന ശുശ്രൂഷയ്ക്ക് ജേക്കബ് തോമസും കുടുബവും നേത്യത്വം നല്‍കുകയും ട്രഷറാര്‍ മോനി ഓടിക്കണ്ടത്തില്‍ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.