ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നടത്തി

ബഹ്‌റൈൻ : നാല്പ്പത്തിയൊമ്പതാം   ബഹ്‌റൈൻ ദേശീയ  ദിനത്തോടനുബന്ധിച്ചു  ബഹ്‌റൈൻ  പ്രതിഭ രക്തദാന ക്യാമ്പ് നടത്തി.
പ്രതിഭ മനാമ മേഖലകമ്മറ്റിയും ഹെല്പ് ലൈനും സംയുക്തമായാണ് മുഹറഖ് കിംഗ് ഹമദ് ആശുപത്രിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.
എല്ലാവർഷവും ഡിസംബറിൽ ദേശീയ ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്താറുള്ള ബഹ്‌റൈൻ പ്രതിഭ ഈ വർഷം മെയ് മുതൽ ഡിസംബർ വരെ ഇതിനോടകം നാല് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു കഴിഞ്ഞു.
ബഹ്‌റൈൻ പ്രതിഭ  ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ ക്യാമ്പ്   ഉദ്ഘാടനം ചെയ്തു, മേഖല സെക്രട്ടറി  അഡ്വ. ജോയ് വെട്ടിയാടാൻ  സ്വാഗതവും, മേഖല വൈ.പ്രസിഡന്റ് പ്രശാന്ത് കെ.വി. അധ്യക്ഷതയും വഹിച്ച ചടങ്ങിൽ   കേരള പ്രവാസി കമ്മീഷൻ അംഗം  സ.സുബൈർ കണ്ണൂർ, ബഹ്‌റൈൻ പ്രതിഭ  മുഖ്യരക്ഷാധികാരി  സ. പി.ശ്രീജിത്ത്‌, പ്രതിഭ പ്രസിഡന്റ് കെ.എം. സതീഷ് , സാമൂഹ്യ പ്രവർത്തകരായ കെ.ടി. സലിം , റഫീക്ക് അബ്ദുള്ള ,  ബഹ്‌റൈൻ കിംഗ്  ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് ഇൻചാർജ്  നൂഹ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു , ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദി രേഖപ്പെടുത്തി.