മലര്‍വാടി ലിറ്റില്‍ സ്കോളര്‍ – ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘാടക സമിതി രൂപവത്കരിച്ചു.

മനാമ: കേരളത്തിനകത്തും പുറത്തുമുള്ള മലയാളി വിദ്യാർഥികളുടെ  ഏറ്റവും വലിയ കൂട്ടായ്‌മയായ  മലര്‍വാടി ബാലസംഘം നടത്തുന്ന ലിറ്റില്‍ സ്കോളര്‍  വിജ്ഞാനോത്സവം 2021 വിജയിപ്പിക്കുന്നതിനായി ബഹ്‌റൈന്‍ തല  സംഘാടക സമിതി രൂപവത്കരിച്ചു. ജമാൽ ഇരിങ്ങൽ (രക്ഷാധികാരി),   സഈദ് റമദാന്‍ നദ് വി (ചെയർമാൻ), അബ്ബാസ്‌ മലയിൽ  (ജനറല്‍ കണ്‍വീർ) എന്നിവരെ    തെരഞ്ഞെടുത്തു. നൗമല്‍ റഹ് മാൻ, സുമയ്യ ഇര്‍ഷാദ് എന്നിവർ കണ്‍വീനർമാരായും നിഷാദ് മുഹറഖ് (കമ്മ്യൂണിക്കേഷൻ ടീം ലീഡർ), നൂറ ഷൗക്കത്തലി (റജിസ്ട്രേഷൻ ടീം ലീഡർ), മെഹ്റ മൊയ്തീൻ (പ്രചരണം), മജീദ് തണൽ (വിഭവ സമാഹരണം), ജാസിർ പി.പി (മീഡിയകൺവീനർ), സമീർ പി. ഹസൻ, എ.  എം ഷാനവാസ്, പി. മൊയ്‌തു, അബ്ദുൽ ഹഖ്, മുഹമ്മദ് ഷാജി, റഷീദ സുബൈർ, ഫസീല ഹാരിസ്, ഷൈമില നൗഫൽ, ഷബീറ മൂസ  എന്നിവരെ വിവിധ വകുപ്പുകളിലേക്ക്  നാമനിർദേശം ചെയ്തു. നൗമല്‍ റഹ് മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും   വളർത്തിയെടുക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സമാപനം നിർവഹിച്ച് സഈദ് റമദാന്‍ നദ് വി പറഞ്ഞു