മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) നടത്തിയ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ ആഘോഷകരമായി നടത്തി. പ്രസിഡണ്ട് റവ. വി. പി. ജോണ്‍ ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലങ്കര മര്‍ത്തോമ്മാ മെത്രാപ്പോലീത്ത നി. വ. ദി. മ. ശ്രീ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലസി മുഖ്യ അതിഥി ആയിരുന്നു. റവ. ഫാദര്‍ നോബിന്‍ തോമസ് പ്രാര്‍ത്ഥിച്ച് ആരംഭിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി റെജി വര്‍ഗ്ഗീസ് സ്വാഗതം അറിയിച്ചു. പ്രോഗ്രാം കണ്‍ വീനര്‍ റവ. മാത്യൂ കെ. മുതലാളി, റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് സിറിയന്‍ യാക്കോബൈറ്റ് ചര്‍ച്ച്, സി. എസ്സ്. ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയം എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സ് പോഗ്രാം, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ബഹറിന്‍ മാര്‍ത്തോമ്മാ പാരീഷ് എന്നീ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍ ഗാനങ്ങളും പ്രോഗ്രാമുകള്‍ക്ക് മിഴിവേറി. കെ.സി.ഇ.സി. ബഹറിന്‍ നാഷ്ണല്‍ ദിനത്തിനോടനുബന്ധിച്ച് നടത്തിയ സൂം ഓണ്‍ ലൈന്‍ ചിത്ര രചന മത്സരങ്ങളുടെ വിജയികളെ റവ. സാം ജോര്‍ജ്ജ്, മോനി ഓടിക്കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന്‍ പ്രഖ്യാപിച്ചു. പ്രോഗ്രാം ജോ. കണ്‍ വീനര്‍ റിജോ തങ്കച്ചന്‍ നന്ദി പറയുകയും റവ. സുജിത് സുഗതന്‍ സമാപന പ്രാര്‍ത്ഥനയ്ക്ക് നേത്യത്വം നല്‍കി.