ബഹ്റൈൻ : ഇരുചക്ര വാഹനം ഉപയോഗിക്കുന്ന നിരവധി പേർക്കാണ് ഇതിനോടകം ജീവഹാനി സംഭവിച്ചിരിക്കുന്നത് .അനേകം പേര് പരുക്കുകളോടെ കഴിയുന്നുണ്ട് . ഇതിനോടകം വിവിധ സ്ഥലങ്ങളിൽ നിയമ ലന്ഘനം നടത്തിയ 3885 ഡെലിവറി മോട്ടോർ സൈക്കിളുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു . എമർജൻസി ലെയിനിലൂടെ ഉള്ള യാത്ര , നടപ്പാതയിലൂടെ ബൈക്ക് ഓടിക്കുക , റെഡ് സിഗ്നൽ മുറിച്ചു കടക്കുക , വേഗം എത്തിച്ചേരുവാനായി എളുപ്പവഴി സ്വീകരിക്കുക ,കൂടുതൽ വേഗത , തെറ്റായ വർടേക്കിങ് , ഹെൽമെറ്റ് ധരിക്കാതിരിക്കുക , വാഹന രെജിസ്ട്രേഷൻ എന്നിവ സംബന്ധിച്ചു നിയമ ലംഘനം നടത്തിയവർക്കെതിരെ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത് . റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും , മറ്റുള്ള വാഹനങ്ങളെക്കാൾ ഇരു ചക്ര വാഹനം ഓടിക്കുന്നവർക്കു അപകടം പറ്റിയാൽ ഗുരുതര പരുക്കുകൾ സഭാവിക്കുവാൻ സാധ്യത കൂടുതൽ ആണെന്നും എന്നാൽ നിയമം പാലിക്കുന്നതിലൂടെ ഇത് ഒഴിവാക്കാൻ സാധിക്കുമെന്നും ട്രാഫിക് മന്ത്രാലയം അറിയിച്ചു . ഇരുചക്ര വാഹനങ്ങൾക്കായി ട്രാഫിക് വിഭാഗം ഇതിനോടകം നിരവധി ഭാഷകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു