അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീം ലിങ്ക് പ്രകാശനം ചെയ്തു.

മനാമ. ബഹ്‌റൈൻ കെഎംസിസി മെമ്പര്മാര്ക്കുള്ള അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിലെ അംഗത്വ കാലാവധി ചെക്ക് ചെയ്യുന്നതിനുള്ള ലിങ്കിന്റെ പ്രകാശനം കെഎംസിസി വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളിക്കുളങ്ങര നിർവഹിച്ചു.പ്രവാസ ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്ത ഏകാന്തതയാണ്. ഒരുപാട് വർഷങ്ങൾ പ്രവാസിയായ ഒരാളുടെ നേട്ടമെന്ത് എന്ന് ചോദിക്കുമ്പോൾ നഷ്ടങ്ങളുടെ ഓർമ്മയല്ലാതെ ഒന്നും ബാക്കിയുണ്ടാകില്ല. അവർക്കൊരു കൈത്താങ്ങാവുകയാണ് എന്നും പ്രവാസിയെ ചേർത്തു പിടിച്ച ബഹ്‌റൈൻ കെഎംസിസി.
തന്റെ നല്ല നാളുകളിൽ തന്റെ ജീവിതം നോക്കാതെ പണിയെടുത്തു എല്ലും തൊലിയുമായി ഒരുപാട് രോഗങ്ങളുടെ ഭാണ്ട കെട്ടുമായി നാട്ടിലേക്ക് തിരിക്കുമ്പോൾ ആ പ്രവാസിക്ക് സാന്ത്വനമാകാൻ, അതല്ലെങ്കിൽ പ്രവാസി ജീവിതത്തിനിടയിൽ പെട്ടെന്നുള്ള വേർപാട് ഒരു കുടുംബത്തെ അനാഥമാക്കപ്പെടുമ്പോൾ അതിന് ചെറിയ രൂപത്തിലെങ്കിലുമുള്ള ഒരു കൈതാങ് ഇതൊക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബഹ്‌റൈൻ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ സ്കീം.അംഗങ്ങളെ പരമാവധി സഹായിക്കാൻ ഒരു ഫണ്ടും പദ്ധതിയും വേണമെന്ന ഒരു കാഴ്ചപ്പാടിൽ നിന്നാണ്
ബഹ്റൈൻ കെ.എം.സി.സി ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നല്കിയത്.
അംഗങ്ങളിൽ നിന്നു തന്നെ ശേഖരിക്കുന്ന സംഖ്യകൾ മാത്രമാണ് ഇതിന്റെ മൂലധനം
മറ്റേതെങ്കിലും രീതിയിൽ കലക്ഷനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ സഹായമോ ഫണ്ട് സ്വരൂപിക്കാൻ അവലംബമാക്കാതെ സഹപ്രവർത്തകനെ സഹായിക്കുക എന്ന ഏക ഉദ്ദേശത്തോടെ കമ്മിറ്റിയുടെ വ്യവസ്ഥകൾക്കും നിയമങ്ങൾക്കും വിധേയമായി അംഗങ്ങൾ വർഷാന്തം നിശ്ചിത സംഖ്യ അമാനഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്. അത് പോലെ തന്നെ ലിഖിതമായ നിയമാവലിയുടെ പിൻബലത്തിൽ മാത്രമാണ് അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നല്കി വരുന്നതും. നിശ്ചിത കാലാവധി കഴിഞ്ഞവർ നിർബന്ധമായും നിശ്ചയിക്കപ്പെട്ട വാർഷിക സംഖ്യ അടച്ചു കാലാവധി പുതുക്കിയാൽ മാത്രമെ ആനുകൂല്യങ്ങൾക്ക് അർഹരാവുകയുള്ളൂ എന്ന കാര്യം അടിവരയിടുകയാണ്.പ്രകാശനചടങ്ങിൽ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാമ്പി, അൽ അമാന വൈസ് ചെയർമാൻ അഷ്‌റഫ്‌ കാക്കണ്ടി, അൽ അമാന കൺവീനർ അസീസ് പേരാമ്പ്ര, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Please use this link to check your Al-Amana Membership Status:

http://bahrainkmcc.com/sss