വുമൺ എക്രോസ് അധികൃതർ സഹായം കൈമാറി

മനാമ : വനിതകളുടെ ഇടയിൽ പ്രവർത്തിക്കുന്ന വുമൺ എക്രോസിന്റെ നേതൃത്വത്തിൽ ഫ്രണ്ട്ഷിപ്പ് സൊസെറ്റി ഫോർ ദി ബ്ലൈൻഡിന്റെ പ്രവർത്തനങ്ങൾക്കായി ധനസഹായം കൈമാറി . വുമൺ എക്രോസ് ഫൗണ്ടർ പാർട്ടണർ സുമിത്ര പ്രവീൺ ഫ്രണ്ട്ഷിപ്പ് സൊസെറ്റി ഫോർ ദി ബ്ലൈൻഡിന്റെ ചെയർമാൻ ഹുസൈൻ അൽഹുലൈബിക്കാണ് സഹായം കൈമാറിയത്. ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായി നടത്തിയ ചാരിറ്റി ബേക്ക് സെയിലിലൂടെ സമാഹരിച്ച തുകയാണ് വുമൺ എക്രോസ് പ്രതിനിധികൾ കൈമാറിയത്. ഫ്രണ്ട്ഷിപ്പ് സൊസെറ്റി ഫോർ ദി ബ്ലൈൻഡിന്റെ പബ്ലിക്ക് അഫെയേർസ് മേധാവി മൈത്തം മദൻ, ഫിനാൻഷ്യൽ സെക്രട്ടറി അലി ഹാജി, വുമൺ അക്രോസ് വർക്കിങ്ങ് ടീം അംഗമായ അനുപമ ബിനു എന്നിവർ സനദ് ഓഫീസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.